PEGASUS 2K19-20



തൊഴുവാനൂർ.. കെ.ആർ ശ്രീനാരായണ കോളേജിൽ പെഗ്സസ് മാനേജ്മെന്റ് ഇവന്റ് ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. കെ ആർ. രാജീവിന്റെ അധ്യക്ഷതയിൽ ശ്രീ.എ. അബ്ദുൽ ലത്തീഫ് അസിസ്റ്റന്റ് കമ്മീഷനേർ സ്റ്റേറ്റ് ജിഎസ്ടി വിഭാഗം നിർവഹിച്ചു. കോമേഴ്‌സ് വിഭാഗം ഫിനാൻസ് എച്. ഒ. ഡി ശ്രീമതി ജെസ്നി പി. വി. സ്വാഗതവും കോളേജ് മാനേജർ ഷിജു വൈക്കതുർ, അക്കാഡമിക് കോഓർഡിനേറ്റർ/പിആർഒ ലിസി, പിടിഎ അംഗം രാജൻ, കോളേജ് യൂണിയൻ ചെയർ പേഴ്സൺ എ. റഫ്‌സീന എന്നിവർ ആശംസകൾ അറിയിച്ചു. കോമേഴ്‌സ് വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ എച് ഒ ഡി പ്രീത കുമാർ നന്ദി പ്രകടനം നടത്തി. മറ്റു കോളേജിലെ വിദ്യാർത്ഥികൾക്കായി മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ ശ്രീ നൗഷാദ് (ഫുഡ്‌ സ്റ്റോറീസ് restaurant, മണ്ണാർക്കാട്)വിജയികൾക്കുള്ള സമ്മാനദാനവും തുടർന്ന് cultural ഫെസ്റ്റും നടത്തി.