Lifestyle Awareness



തൊഴുവാനൂർ.. കെ. ആർ. ശ്രീനാരായണ കോളേജിൽ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള ജീവിത ശൈലി രോഗ നിയന്ത്രണത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ആർ. രാജീവിന്റെ അധ്യക്ഷതയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ എൻ. എൻ. ബഷീർ, ശ്രീ സാബിത് പാഷ, ശ്രീ അഭിലാഷ്, ശ്രീമതി സരോജിനി എന്നിവർ ക്‌ളാസ്സുകൾ എടുത്തു. വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.